2011, ജനുവരി 19, ബുധനാഴ്‌ച

മടിയാണ് എന്‍റെ വീക്നെസ്.

          വെറുതെ ഇരിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ എഴുതാം നാടിനെ കുറിച്ചോ നാട്ടുകാരെ കുറിച്ചോ മറുനാടിനെ കുറിച്ചോ ആനുകാലികതയെ അങ്ങനെ എന്തെല്ലാം,ഒന്നും എഴുതാറില്ല .എന്തെങ്കില്‍ എഴുതിയാല്‍ ഈ-ലോകം മുഴുക്കെ കാണാം എന്നിട്ടും  ആഗ്രഹമുണ്ട് ഇഷ്ടത്തെക്കാള്‍ മടിക്കാണ് മേല്‍കൈ.അതാണ്‌ പ്രശ്നം.മടി മാറിയാല്‍ ഇവിടെ എന്‍റെ വാക്കുകളാല്‍ നിറയും. കായികം,രാഷ്ട്രീയം,പരിസ്ഥിതി,പ്രവാസം,ആനുകാലിക പ്രശ്നങ്ങള്‍ ഒന്നിനെയും വിടില്ല ഞാന്‍ സ്വദേശത്തെ ചായകട ചര്‍ച്ച മുതല്‍ ഒബാമക്ക് വരെ ഇവിടെ അനുകൂലവും പ്രതികൂലവുമായി മഷി ചിലവാക്കും ചുമ്മാ ഒരു രസത്തിനു.

2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

ബ്ലോഗിലെ അരങ്ങേറ്റം.

       വെറുതെ ചുമ്മാ,ഇങ്ങനെ അടുത്ത് കണ്ടപ്പോള്‍ ഒരു കൌതുകം,അതും ഫ്രീയായി പിന്നെ മടിച്ചില്ല  എന്തെങ്കിലും കുത്തികുറിക്കാന്‍ ഇ-ലോകത്ത് തന്‍റെതായോരിടം,വല്ലവന്‍റെയും പോസ്റ്റ്‌ ബോക്സില്‍ എന്തെങ്കിലും എഴുതി നേടുന്ന ആത്മനിര്‍വൃതി ഇനി സ്വബ്ലോഗിലാവാല്ലോ എന്നും കരുതി.
    ഇഷ്ടവും അനിഷ്ടവും ആരും കണ്ടില്ലെങ്കില്‍ പോലും ഇവിടെ കുത്തിക്കുറിക്കാമല്ലോ,